Breaking...

9/recent/ticker-posts

Header Ads Widget

പാലാ സബ് ജയിലിലെ ലൈബ്രറിക്ക് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ കൈമാറി.



പാലാ സബ് ജയിലിലെ ലൈബ്രറിക്ക് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ കൈമാറി. വായന വാരാഘോഷത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട എംഇഎസ് കോളേജും, ചേന്നാട് സെന്റ് മരിയ ഗൊരോത്തി ഹൈസ്‌കൂളും ശേഖരിച്ച പുസ്തകങ്ങളാണ് സബ് ജയിലിന് നല്‍കിയത്.പാലാ സബ് ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ പുസ്തകങ്ങളേറ്റുവാങ്ങി. യോഗത്തില്‍ എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എ.എം റഷീദ് അദ്ധ്യക്ഷനായിരുന്നു. ഫാദര്‍ വിന്‍സെന്റ് മൂങ്ങാമാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ചേന്നാട് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രാഹം കുളമാക്കല്‍, ഹെഡ്മിസ്ട്രസ് സി. സിസ്സി, സി. ജോസ്മി, മിനി കെ ജോര്‍ജ്ജ്, എം.ഇ.എസ് കോളേജ്  സെക്രട്ടറി വി.എ റഷീദ്, കോളേജ് ചെയര്‍മാന്‍ കെ.ഇ പരീത്, ലൈബ്രേറിയന്‍ സുനൈന ബഷീര്‍, മാഹിന്‍ പി.ഇ, ഷാമോന്‍ പി.എച്ച്, അജിമോന്‍ ജോസഫ്, ബിജു കണ്ണന്തറ, രാജേഷ് മാത്യു, അനില്‍കുമാര്‍ പി.പി, രതീഷ് വി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments