പാലാ നഗരത്തില്‍ സ്റ്റേഡിയം ജംഗ്ഷനില്‍ അപകടക്കെണിയൊരുക്കുന്ന കുഴികളടയ്ക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടപടികളാരംഭിച്ചു. കുഴികളിലെ വെള്ളക്കെട്ടില്‍ വീണ് ആംബുലന്‍സുകളടക്കം അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് നഗരസഭ താല്‍ക്കാലികമായി കുഴിയടക്കാന്‍ നടപടികളാരംഭിച്ചത്. കഴിഞ്ഞ 2 വര്‍ഷക്കാലമായി സ്റ്റേഡിയം ജംഗ്ഷനില്‍ കുഴികള്‍ രൂപപ്പെടുകയും, താല്‍ക്കാലികമായി അടക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. തുടര്‍ച്ചയായി റോഡ് തകരുന്നത് ഒഴിവാക്കാന്‍ പി.ഡബ്ല്യു.ഡി ശാശ്വതമായ നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ആവശ്യപ്പെട്ടു.





0 Comments