Breaking...

9/recent/ticker-posts

Header Ads Widget

പശുക്കളെ വിതരണം ചെയ്തു



ക്ഷീരകര്‍ഷകര്‍ക്ക് ഉല്‍പാദന ചെലവിന് ആനുപാതികമായ വില ലഭ്യമാക്കണമെന്ന് തോമസ് ചാഴികാടന്‍ എം.പി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍ പഞ്ചായത്തിലെ വിളക്കും മരുത്, ഇടമറ്റം എന്നീ ക്ഷീരസംഘങ്ങള്‍ക്ക് അനുവദിച്ച റിവോള്‍വ് ഫണ്ട് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.  ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് മാന്യമായി ജീവിക്കുന്നക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്നും തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു.  ഭരണങ്ങാനം ഡിവിഷനില്‍ നാല് ക്ഷീര സംഘങ്ങള്‍ക്കാണ് റിവോള്‍വിoഗ് ഫണ്ട് അനുവദിച്ചത്. പൂവരണിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാന്റ് ജോയികുഴിപ്പാല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിബു പൂവേലില്‍, ജോസ് ചെമ്പകശ്ശേരില്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഷേര്‍ളി ബേബി, സാജോ പൂവത്താനി, സോജന്‍ തൊടുക , ബിന്ദു ശശികുമാര്‍ , ലിന്‍സി മാര്‍ട്ടിന്‍ , വിഷ്ണു പി. വി ,കെ .പി ജോസഫ് , അഭിലാഷ് ടി തോമസ്, അനില്‍ മത്തായി, ജോര്‍ജുകുട്ടി മാളിയേക്കല്‍ ,ജോസ് വട്ടോത്ത്, ബാബു കിഴക്കേടം, സണ്ണി വെട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments