മീനച്ചില്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച പുളിഞ്ചുവട് ഇടപ്പോക്കില്‍ കടവ് റോഡിന്റെ സമര്‍പ്പണം തോമസ് ചാഴിക്കാടന്‍ എംപി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പൊന്നൊഴുകുംതോടിന് സംരക്ഷണഭിത്തി കെട്ടി റോഡ് നിര്‍മിച്ചത്. ഉദ്ഗാടന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് , പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല , പഞ്ചായത്ത് മെമ്പര്‍മാരായ ബിജു തുണ്ടിയില്‍, സാജോ പൂവത്താനി, ഷെര്‍ളി ബേബി, ഇന്ദു പ്രകാശ്, നളിനി ശ്രീധരന്‍ , ലിസമ്മ ഷാജന്‍, വിഷ്ണു പി. വി , സോജന്‍ തൊടുക , ജയശ്രീ സന്തോഷ്, ബിജു കുമ്പളം ന്താനം, ബിന്ദു ശശികുമാര്‍ , ലിന്‍സി മാര്‍ട്ടിന്‍ , കെ .പി . ജോസഫ് കുന്നത്തുപുരയിടം, ബിനോയ് നരിതൂക്കില്‍, ബിജു തോമസ്, സണ്ണി വെട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments