Breaking...

9/recent/ticker-posts

Header Ads Widget

റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തണല്‍മരം അപകട ഭീഷണിയാകുന്നു.



റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തണല്‍മരം അപകട ഭീഷണിയാകുന്നു. നീണ്ടൂര്‍-കല്ലറ റോഡില്‍ പ്രാലേല്‍ പാലത്തിന് സമീപമാണ് തണല്‍മരം ഏതു നിമിഷവും കടപുഴകി വീഴാവുന്ന നിലയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. മരം കടപുഴകിയാല്‍ 11 കെ.വി വൈദ്യുതി ലൈനിലേക്ക് വീഴാനുള്ള സാദ്ധ്യതയാണുള്ളത്. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീഴാന്‍ കാരണമാകും. അപകടാവസ്ഥയിലായ മരം വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും, നടപടികള്‍ വൈകുകയാണ്.




Post a Comment

0 Comments