ആയാംകുടി ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരവിതരണവും, സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. സ്‌കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗം വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. ജീവിത വിജയം നേടാന്‍ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധത്തോടെ മുന്നേറണമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. യോഗത്തില്‍ ആയാംകുടി വാസുദേവന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.കെ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ്, പി.ടി.എ പ്രസിഡന്റ് പി.പി രാധാകൃഷ്ണന്‍, എം.പി.ടി.എ പ്രസിഡന്റ് മധുബാല അജി, ഹെഡ്മാസ്റ്റര്‍ ടി.എസ് ബിജുകുമാര്‍, മിനു സെബാസ്റ്റ്യന്‍, ബി ശ്രീകല തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments