Breaking...

9/recent/ticker-posts

Header Ads Widget

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു



എസ്.എം.വൈ.എം കുറവിലങ്ങാട് യൂണിറ്റിന്റേയും, കുറവിലങ്ങാട് കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. കുറവിലങ്ങാട് പള്ളി പാരീഷ് ഹാളില്‍ നടന്ന സമ്മേളനം എസ്.എം.വൈ.എം  രൂപത അദ്ധ്യക്ഷന്‍ ജോസഫ് കിണറ്റിന്‍കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജെറിന്‍ ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫാദര്‍ ജോസ് കുഴിഞ്ഞാലില്‍, സിസ്റ്റര്‍ ഷാലോം, ഷിബിന്‍ ഷാജി, ട്രീസ റോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്തുകളും നല്‍കി. കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും നടന്നു.




Post a Comment

0 Comments