Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം ഭാസ്‌കരന്‍ നായര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.



വൈക്കം ഭാസ്‌കരന്‍ നായര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വീസ് സൊസൈറ്റിയുടെയും വൈക്കം ഭാസ്‌കരന്‍നായര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെയും ആഭിമുഖ്യത്തിലാണ് പുരസ്‌കാരങ്ങള്‍ നല്കുന്നത്. ഗായിക വൈക്കം വിജയലക്ഷ്മി, കവി പ്രഭാവര്‍മ്മ, ലോക കേരള സഭാംഗം വികെ മുരളീധരന്‍, ഗാനരചയിതാവ് അജിമോന്‍ ജോസഫ്, ആയുര്‍വേദ ഡോക്ടര്‍ ബിജിത്ത് ശശിധര്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. അവാര്‍ഡ് പ്രഖ്യാപന സമ്മേളനം എക്‌സ് സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് റിട്ട സുബൈദാര്‍ പി.ആര്‍ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ഡോ എച്ച് സദാശിവന്‍പിള്ള, എക്‌സ് സര്‍വീസ് സൊസൈറ്റി സെക്രട്ടറി ചന്ദ്രമോഹന്‍ദാസ്, അഡ്വ പികെ ഷാജി, പിജിഎം നായര്‍, എം അബു, അഡ്വ പിഐ ജയകുമാര്‍, പി അമ്മിണിക്കുട്ടന്‍, സ്റ്റീഫന്‍ ജോസഫ്, ഇപി ഗേപീകൃഷ്ണന്‍, പി ബാലചന്ദ്രമേനോന്‍, ബോസ് ഭാവന, പ്രവീണ്‍ ഭാസ്‌കര്‍, പ്രിയ സുരേഷ് എന്നിവര്‍ സംബന്ധിച്ചു.




Post a Comment

0 Comments