വേദഗിരി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണം ജൂലായ് 28ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരേസമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഏഴു കര്‍മ്മികളും 40-ഓളം പരികര്‍മ്മികളും ചടങ്ങുകള്‍ക്കായി എത്തിച്ചേരും. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് മുന്നോടിയായി 27-ന് വൈകുന്നേരം ഏഴ് മണിക്ക് ആദ്ധ്യാത്മിക സമ്മേളനം ചിദാനന്ദപുരി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. അഭയാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണവും ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹേമന്ത് കുമാര്‍ മുഖ്യപ്രഭാഷണവും നടത്തും. 28 - ന് പുലര്‍ച്ചെ തീര്‍ത്ഥച്ചിറയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് ബലിതര്‍പ്പണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വേദഗിരി മഠം സ്വാമി ആനന്ദ തീര്‍ത്ഥപാദര്‍, മാനേജിങ് ട്രസ്റ്റി ഇ.കെ. സനല്‍കുമാര്‍, എന്‍. സന്തോഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.





0 Comments