Breaking...

9/recent/ticker-posts

Header Ads Widget

വിജയോല്‍സവം സംഘടിപ്പിച്ചു



അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വിജയോല്‍സവം സംഘടിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളിലെ 35 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എപ്ലസ് നേടിയിരുന്നു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ച് കൊണ്ട് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഡോ റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷനായിരുന്നു. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിര്‍വഹിച്ചു. സ്‌കൂളിന്റെ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ പ്രധാനാധ്യാപിക റോസ് ലിന്‍ തോമസിന് മൊമെന്റോ സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗീസ്, പഞ്ചായത്ത് അംഗം ബേബിനാസ് അജാസ്, ഫാ ബിനു കൂട്ടുമ്മേല്‍, പിടിഎ പ്രസിഡന്റ് ജെയിംസ് കുര്യന്‍, തെരേസ അന്ന ഷാജി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments