യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് കെപിസിസി നിര്‍വാഹസമിതി അംഗം ജെയ്ജി പാലക്കലോടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുല്‍ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ടോം കോര, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അരുണ്‍ മര്‍ക്കോസ്, വിവേക്, ഡാനി രാജു, റാഷ്‌മോന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.





0 Comments