Breaking...

9/recent/ticker-posts

Header Ads Widget

അമ്പലപ്പടി-ആനമല റോഡ് റസിഡന്റ്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ശുചീകരിച്ചു.



കാണക്കാരി പഞ്ചായത്തിലെ അമ്പലപ്പടി-ആനമല റോഡ് റസിഡന്റ്‌സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ശുചീകരിച്ചു. പഞ്ചായത്തംഗം അനില്‍കുമാറും, അതിരമ്പുഴ-കാണക്കാരി പഞ്ചായത്തുകളില്‍ നിന്നുള്ള യുവാക്കളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോഡിന്റെ വശങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ അറവുശാല മാലിന്യങ്ങളടക്കം തള്ളുന്നത് ജനങ്ങള്‍ക്ക് ദുരിതമായ  സാഹചര്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാലിന്യങ്ങള്‍ നീക്കം ചെയ്തശേഷം പാതയോര സൗന്ദര്യവല്‍ക്കരണ പരിപാടി നടപ്പാക്കാനാണ് പഞ്ചായത്തധികൃതരും, റസിഡന്റ്‌സ് അസോസ്സിയേഷനും തീരുമാനിച്ചിരിക്കുന്നത്. കുറവിലങ്ങാട് പോലീസും, പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പാതയോരങ്ങള്‍ ശുചീകരിച്ച് ചെടികളും, തണല്‍മരങ്ങളും, ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.




Post a Comment

0 Comments