Breaking...

9/recent/ticker-posts

Header Ads Widget

കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയുവിന്റെ കോട്ടയം ജില്ലാ സമ്മേളനം



അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിയും കൂലിയും ജീവിതവും ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി റ്റി.ആര്‍ .രഘുനാഥന്‍ പറഞ്ഞു. കോവിഡ് കാലഘട്ടവും ദുരിത കാലഘട്ടവും അതിജീവിക്കാന്‍ കഴിയാതെ ജീവിതവഴിയില്‍ പ്രതിസന്ധിയിലായ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് സഹായങ്ങളും ആനുകൂല്യങ്ങളും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയുവിന്റെ കോട്ടയം ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂര്‍ ശ്രീശൈലം ഓഡിറ്റോറിയത്തിലെ പി.എസ്. അനിയന്‍ നഗറില്‍ ചേര്‍ന്ന പ്രതിനിധി യോഗത്തില്‍ സംഘടന ജില്ലാ പ്രസിഡന്റ് കെ. എന്‍.രവി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ കെ ഹരിക്കുട്ടന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു യൂണിയന്‍ ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഐടിയു നേതാക്കളായ എ. വി.റസ്സല്‍, പി കെ ഷാജന്‍, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജി. രാജമ്മ, എം  കെ. രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ഭാഗമായി പുഷ്പാര്‍ച്ചന, രക്തസാക്ഷി പ്രമേയം, തിരഞ്ഞെടുപ്പ്, ഭാവി വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചു.




Post a Comment

0 Comments