ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് ബാലഗോകുലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കൃഷ്ണായനം 2022 സാംസ്‌കാരിക സമ്മേളനം പാലായില്‍ നടന്നു. ആര്‍വി പാര്‍ക്കില്‍ നടന്ന സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണദര്‍ശനം സമൂഹപരിവര്‍ത്തനത്തിന് പ്രചോദനമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ രാജേഷ് പല്ലാട്ട്, ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ Dr എന്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതിയംഗം പി.എന്‍ സുരേന്ദ്രന്‍, ഡി പ്രസാദ്, കെ ആര്‍ സൂരജ്, എം ആര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ബാലഗോകുലങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.





0 Comments