കോട്ടയത്ത് തിരക്കേറിയ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. കോട്ടയം തിരുവാതുക്കല്‍ കണ്ണാലക്കുന്നേല്‍ മഹേഷ് സഞ്ചരിച്ചിരുന്ന ബൈക്കിനാണ് കെ.കെ.റോഡില്‍ വച്ച് യാത്രക്കിടെ തീപിടിച്ചത്. ബൈക്കിന്റെ ബാറ്ററി ഘടിപ്പിച്ചിരുന്ന ഭാഗത്തു നിന്നും പുക ഉയര്‍ന്നതോടെ മഹേഷ്, സെന്‍ട്രല്‍ ജംഗഷന് സമീപം റോഡരികില്‍ വാഹനം നിര്‍ത്തി ഇറങ്ങിയതും തീ പടരുകയായിരുന്നു. സമീപത്തെ കടയിലെ ജീവനക്കാരും, യാത്രക്കാരും ഉടന്‍ തന്നെ അതിവേഗം തീ അണയ്ക്കാന്‍ പരിശ്രമിച്ചതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി.


.jpg)


0 Comments