Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യദിനാഘോഷവും, വിമുക്തഭടന്മാരെ ആദരിക്കലും



കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും, വിമുക്തഭടന്മാരെ ആദരിക്കലും തെള്ളകം ചൈതന്യയില്‍ നടന്നു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ മെത്രോപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കെഎസ്എസ്എസ് പ്രവര്‍ത്തന മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 96 വിമുക്തഭടന്മാരെ മന്ത്രി വി.എന്‍ വാസവനും,  മാര്‍ മാത്യു മൂലക്കാട്ടും ചേര്‍ന്ന് ആദരിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ സുനില്‍ പെരുമാനൂര്‍, ഫാദര്‍ സിറിയക് ഓട്ടപ്പള്ളില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍, ഏറ്റുമാനൂര്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്തംഗം ഡോ റോസമ്മ സോണി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments