കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയുവിന്റെ കോട്ടയം ജില്ല സമ്മേളനം ആഗസ്റ്റ് 19-20 തീയതികളില്‍ ഏറ്റുമാനൂര്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെഎന്‍ രവി അധ്യക്ഷത വഹിക്കും. ജില്ലയിലെ കരകൗശല തൊഴിലാളികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ നിര്‍മാണവും സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും. യൂണിയന്റെ 12 ഏരിയസമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 275 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ജില്ലാ പ്രസിഡന്റ് കെഎന്‍ രവി, ജില്ലാ സെക്രട്ടറി കെകെ ഹരിക്കുട്ടന്‍, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


.jpg)


0 Comments