കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി . സ്‌കൂള്‍ ഉച്ചഭക്ഷണ സംവിധാനത്തിന്റെ തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ആയിരുന്നു സമരം. ഒരു കുട്ടിയ്ക്ക് എട്ടു രൂപ മാത്രമാണ് ഇന്ന് ഭക്ഷണ ചെലവിനായി ലഭിക്കുന്നത്. ഇത് 20 രൂപയെങ്കിലും കിട്ടണമെന്നാണ് അധ്യാപകര്‍ പറയുന്നത്. കോട്ടയത്ത് നടന്ന ധര്‍ണ്ണ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം തിരുവോണനാളില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം സംഘടിപ്പിക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് ആന്‍സി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന അസി. സെക്രട്ടറി സിന്ധു മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സാജന്‍ ആന്റണി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോസ് രാഗാദ്രി , ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സബ്ജില്ലാ സെക്രട്ടറിമാര്‍ എന്നിവര്‍ സംബന്ധിച്ചു.


.jpg)


0 Comments