ആസാദി കാ അമൃത് മഹോത്സവ് സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ വിദ്യാര്‍ത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. റാലിയുടെ ഫ്‌ളാഗോഫ് ചലച്ചിത്രതാരം മീനാക്ഷിയും, യുവ സംവിധായിക ചിന്മയിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കടപ്പാട്ടൂരില്‍ നടന്ന പൊതു സമ്മേളനം സിനിമാതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് ജില്ലാ സംഘചാലക് കെ.എന്‍ രാമന്‍ നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കെ.ബി ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മീനച്ചില്‍ ഖണ്ഡ് സംഘചാലക് കെ.കെ ഗോപകുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു.





0 Comments