കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ സഹകരണത്തോടെ പൂവത്തോട് ഗവ. സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. 75 ദീപങ്ങള്‍ തെളിയിച്ച് മധുരപലഹാര വിതരണവും ദേശഭക്തിഗാനാലാപനവുമായാണ് ആഘോഷങ്ങള്‍ നടന്നത്. സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹന്‍ "ഭാരതം ഗാന്ധിയിലേയ്ക്ക്" എന്ന വിഷയത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു. കുട്ടികള്‍ക്ക് പരിഷ്‌കരിച്ച അക്ഷരമാലയും അക്ഷരക്കുടുക്ക കൈപ്പുസ്തകവും ഗാന്ധിദര്‍ശന്‍ വേദി ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍ കൈമാറി. ഹെഡ്മാസ്റ്റര്‍ സജി ഫ്രാന്‍സീസ്, ആന്‍സമ്മ ജോര്‍ജ്ജ്, മേരി സെബാസ്റ്റ്യൻ, ജിഷ ജോസഫ്, പിടിഎ പ്രസിഡന്റ് നിഷ, രമ്യ തോമസ്, ദീപു ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.


.jpg)


0 Comments