കോതനല്ലൂര്‍ ലയണ്‍സ് ക്ലബ്ബും, കോതനല്ലൂര്‍ ഇമ്മാനുവേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍. എസ്. എസ് യൂണിറ്റും സംയുക്തമായി, യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318B ഗവര്‍ണര്‍ സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു നിര്‍വഹിച്ച സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡണ്ട് ആന്റണി കുര്യാക്കോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി കുര്യാക്കോസ്, ഭാരവാഹികളായ ജോയിച്ചന്‍ ജോസഫ്, ലിപ്‌സണ്‍ ബാബു, ജിയോ ജേക്കബ്, സിബി മാത്യു പ്ലാത്തോട്ടം, എന്‍. എസ്. എസ് കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് തോമസ്, പി. ടി. എ പ്രസിഡന്റ് സാബു നാവലകിഴക്കേതില്‍ എന്നിവര്‍ പ്രസംഗിച്ചു. 'ലഹരി അരുത്, ജീവിതമാണ് ലഹരി' എന്ന സന്ദേശവുമായി എന്‍. എസ്. എസ് വോളണ്ടിയേഴ്‌സ് ഫ്ലാഷ് മോബ് നടത്തി . മണ്ണാറപ്പാറ, മാന്‍വെട്ടം, മുട്ടുചിറ, കാഞ്ഞിരത്താനം എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് നടത്തിയത്. പഞ്ചായത്തംഗം സുനു ജോര്‍ജ്ജ്, മാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് സി.എം ജോര്‍ജ്ജ്, പീറ്റര്‍ മാലിപ്പറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല എന്നിവര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി.


.jpg)


0 Comments