സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാപ്പന്‍ കുടുംബം രണ്ടു കുടുംബങ്ങള്‍ക്കു വീടുവയ്ക്കാന്‍ ഭൂമി നല്‍കി. മേലുകാവുമറ്റം കറുത്തേടത്ത് സിനി രാജപ്പന്‍, പാലാ ചെത്തിമറ്റം വെട്ടിമറ്റത്തില്‍ വി.ജെ ജോര്‍ജ് എന്നിവര്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്. ഇടപ്പാടിയില്‍ വാങ്ങിയ 53 സെന്റ് സ്ഥലത്തില്‍ നിന്നും മൂന്ന് സെന്റ് സ്ഥലമാണ് വീടുവയ്ക്കാന്‍ സൗജന്യമായി നല്‍കിയത്. ഇവര്‍ക്കുള്ള ഭൂമിയുടെ ആധാരം മാണി സി കാപ്പന്‍ എം.എല്‍.എ കൈമാറി. അര്‍ഹതയുള്ളവരെ കണ്ടെത്തി സഹായിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാന്‍ സി കാപ്പന്‍, ആലീസ് മാണി കാപ്പന്‍, ഡിജോ കാപ്പന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ടി.വി ജോര്‍ജ്, എം.പി കൃഷ്ണന്‍നായര്‍, അപ്പച്ചന്‍ ചെമ്പന്‍കുളം തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments