Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് 8 നോമ്പ് പെരുന്നാള്‍ സെപ്റ്റബംര്‍ 1 മുതല്‍ 8 വരെ



തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റബംര്‍ 1 മുതല്‍ 8 വരെ നടക്കും. ഇതുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്  മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്ട്രേറ്റില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ്, റവന്യൂ, എക്‌സൈസ് കണ്‍ട്രോള്‍ റൂമുകള്‍ ഓഗസ്റ്റ് 31 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. നിരീക്ഷണത്തിനായി 52 സി.സി. ടി.വി. കാമറകളും നിരീക്ഷണ ടവറുകളും സ്ഥാപിക്കും. ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, കത്തീഡ്രല്‍ സഹവികാരി ഫാ. ആന്‍ഡ്രൂസ് ചിരവത്ര കോര്‍ എപിസ്‌കോപ, പള്ളി സെക്രട്ടറി എന്‍. തോമസ് മാണി, പള്ളി ട്രസ്റ്റികളായ ആശിഷ് കുര്യന്‍ ജേക്കബ്, എം.പി. മാത്യൂ, ബിജു പി. കോര,  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments