Breaking...

9/recent/ticker-posts

Header Ads Widget

സ്വാശ്രയ വയോജന സംഗമവും ബോധവല്‍ക്കരണ പരിപാടിയും



വയോജനങ്ങളുടെ അനുഭവ സമ്പത്ത് ഭാവി തലമുറയ്ക്ക് മുതല്‍ക്കൂട്ടാണെന്നും വയോജന കൂട്ടായ്മകളിലൂടെ പരസ്പരം സംവദിക്കുവാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും വഴിയൊരുങ്ങുമെന്നും മോന്‍സ് ജോസഫ് എംഎല്‍എ  പറഞ്ഞു. കോട്ടയം  സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  സ്വാശ്രയ വയോജന സംഗമവും ബോധവല്‍ക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ .  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി  അദ്ധ്യക്ഷയായിരുന്നു . കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ബോധവല്‍ക്കരണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്കി. 




Post a Comment

0 Comments