Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു



ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു . അമയന്നൂര്‍ തൈക്കൂട്ടം പുന്നമറ്റത്തില്‍ ഷാജിയുടെ മകന്‍ ദീപക് (18) ആണ് മരിച്ചത്.  ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അഖിലിനെ ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വെള്ളിയാഴ്ച 3 മണിയോടെ അയര്‍ക്കുന്നം മണര്‍കാട് റോഡില്‍ അമയന്നൂര്‍ ചിറപ്പാലത്തിന് സമീപം ആയിരുന്നു അപകടം. അയര്‍ക്കുന്നം സെന്റ്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ആയിരുന്നു മരിച്ച ദീപക്.




Post a Comment

0 Comments