കിടങ്ങൂര്‍ പാലത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ജലവിതരണ പൈപ്പ് ലൈന്‍ പൊട്ടി ആഴ്ചകളായെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. പാലത്തിന്റെ കല്‍ക്കെട്ടിനോട് ചേര്‍ന്ന് വെള്ളം കെട്ടി നില്‍ക്കുന്നത് കല്‍ക്കെട്ടിന് ബലക്ഷയം ഉണ്ടാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. പൈപ്പ് പൊട്ടിയ ഭാഗം എത്രയും വേഗം നന്നാക്കണമെന്നും ആവശ്യമുയരുകയാണ്.


.jpg)


0 Comments