കാണക്കാരി കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കൃഷിദര്‍ശന്‍ പരിപാടിയുടെ വിളംബരജാഥ സംഘടിപ്പിച്ചു. ബിന്‍സി സിറിയക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ്രഷിജിന വി.എം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു കെ മാത്യൂസ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കൊച്ചുറാണി സെബാസ്റ്റ്യന്‍, സിന്‍സി മാത്യു, ബേബി ജോസഫ്, അരവിന്ദാക്ഷന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ തമ്പി ജോസഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. 12 കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.


.jpg)


0 Comments