മികച്ച ന്യൂസ് വീഡിയോ ജേര്‍ണലിസ്റ്റിനായി കോട്ടയം പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ രണ്ടാമത് വീഡിയോ ജേണലിസ്റ്റ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമാ റ്റോഗ്രാഫര്‍ കെ.ജി. ജയന്‍, അവാര്‍ഡ് ജേതാവായ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ഷാജു ചന്തപ്പുരയ്ക്ക് 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചു. ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ മനോരമ ന്യൂസിലെ സീനിയര്‍ ക്യാമറാമാന്‍ സജീവ് വേലായുധനും അവാര്‍ഡ് നല്‍കി. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചാണ് പുരസ്‌ക്കാര സമര്‍പ്പണം നടത്തിയത്. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍, ഇമ്മാനുവല്‍ തോമസ്, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് നിഖില്‍ എസ്. പ്രവീണ്‍, ജോമറ്റ് മാണി എന്നിവര്‍ സംസാരിച്ചു.


.jpg)


0 Comments