അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച മെഗാ സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാന ക്യാമ്പയിനും സംഘടിപ്പിക്കും. കത്തോലിക്കാ കോണ്‍ഗ്രസ് ,യുവദീപ്തി, എസ് എം വൈ എം, ചാസ് ,മാതൃവേദി -പിതൃവേദി, അയര്‍ക്കുന്നം കലാകായിക സാംസ്‌കാരിക സമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് . ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും . രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്





0 Comments