ഖരമാലിന്യ സംസ്‌കരണത്തിനായി 2200 കോടിയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഖരമാലിന്യ സംസ്‌കരണ രംഗത്ത് മുന്നേറ്റം നടത്താന്‍ കഴിയുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. പദ്ധതി നിര്‍വഹണത്തിനായി പാലാ നഗരസഭയ്ക്ക് 3.7 കോടി രൂപയാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്റ്റോക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് നഗരസഭാ ഹാളില്‍ നടന്നു. ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാരേക്കര ഉദ്ഘാടനം ചെയ്തു. ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷനായിരുന്നു. ശ്യാം ദേവദാസ് പദ്ധതി വിശദീകരണം നടത്തി. ഷാജു വി തുരുത്തന്‍, നീന ജോര്‍ജ്, തോമസ് പീറ്റര്‍, കൗണ്‍സിലര്‍മാരായ ജിമ്മി ജോസഫ്, മായ രാഹുല്‍, ജോസ് ചീരാംകുഴി, സന്ധ്യാ ആര്‍ , സിജി ടോണി, കുടുംബശ്രീ, സിഡിഎസ്, എന്‍യുഎംഎല്‍, ഹരിതകര്‍മ സേന അംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


.jpg)


0 Comments