ചിങ്ങപ്പുലരയില്‍ കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും നടക്കും. കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും കിടങ്ങൂര്‍ ദേവസ്വത്തിന്റെയും കിടങ്ങൂര്‍ ആനപ്രേമി സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. വി. കെ വിനോദ് നമ്പൂതിരി, ശ്രീജിത്ത് കെ നമ്പൂതിരി, ശ്യാം നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് 108 നാളികേരത്തിന്റെ മഹാഗണപതി ഹോമവും ഗജപൂജയും നടക്കുന്നത്. മന്ത്രി വി. എന്‍ വാസവന്‍, ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്, മാണി സി കാപ്പന്‍ എം എല്‍ എ, മോന്‍സ് ജോസഫ് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും. 11 ഗജവീരന്‍മാര്‍ ആനയൂട്ടില്‍ പങ്കെടുക്കും.


.jpg)


0 Comments