ചെമ്പിളാവ് ഗവ.യുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സുനി അശോകന്‍ അധ്യക്ഷത വഹിച്ചു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീലാറാണിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് അംഗം സനല്‍കുമാര്‍ എന്നിവര്‍ സ്വാതന്ത്യദിന സന്ദേശം നല്കി. കമലാസനന്‍ മൂലയില്‍, ദേവദാസ്, ദേവച്ഛന്‍ ജെയിംസ് , ജോണ്‍ കെ.എം, സന്തോഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് സി.കെ ബിനുമോന്‍, ഹെഡ്മിസ്ട്രസ് പി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments