Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവ സങ്കല്‍പ് പദയാത്ര സംഘടിപ്പിച്ചു.



75 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കിടങ്ങൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവ സങ്കല്‍പ് പദയാത്ര സംഘടിപ്പിച്ചു. കിടങ്ങൂരില്‍ നിന്നും കടപ്ലാമറ്റത്തേക്ക്  നടത്തിയ പദയാത്ര കോണ്‍ഗ്രസ് നേതാവ് ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഭാരവാഹികളായ ബേബി മുളവേലിപുറം, ബിനോയ് ആനിവേലികുന്നേല്‍,സി.സി മൈക്കിള്‍, മാര്‍ട്ടിന്‍ പന്നിക്കോട്, പ്രകാശ് വടക്കേല്‍, എം.എന്‍ ദിവാകരന്‍ നായര്‍, വി.കെ സുരേന്ദ്രന്‍, കെഎസ്യു ജില്ലാ പ്രസിഡണ്ട് ജോര്‍ജ്ജ് പയസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഫ്രാന്‍സിസ്,സതീഷ് ശ്രീനിലയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഘോഷങ്ങളുടെ ഭാഗമായി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് വിമുക്തഭടന്‍മാരെ ചടങ്ങില്‍ ആദരിച്ചു. സമാപനസമ്മേളനം ജോസഫ് വാഴക്കന്‍ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments