Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ്സ് ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു



സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോണ്‍ഗ്രസ്സ് ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിരമ്പുഴയില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോറോയി പൊന്നാറ്റിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍  മുന്‍ ഡി.സി.സി.പ്രസിഡന്റ് റ്റോമി കല്ലാനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചിത്ര പ്രദര്‍ശന വേദിയില്‍ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ 'ഗാന്ധി മാര്‍ഗത്തിലേക്ക് എത്തുന്ന ലോകം'എന്ന വിഷയത്തില്‍  ശില്പശാല നടന്നു .ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.  യോഗം കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹന്‍ ഉത്ഘാടനം നിര്‍വഹിച്ചു. കെ ജി ഹരിദാസ്, ജെറോയ് പൊന്നാറ്റില്‍, വിഷ്ണു ചെമ്മുണ്ടവള്ളി, പി വി മൈക്കിള്‍,ലിജോ അരുമന, ബോബന്‍ പാടകശ്ശേരി,ടി എസ് അന്‍സാരി, ജെയിംസ് തോമസ്, ജോണ്‍സണ്‍, സജി തടത്തില്‍, ജിതില്‍,ഔസെപ്പച്ചന്‍, ബിജു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments