മണര്‍കാട് പട്ടിത്താനം ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ ക്ഷേത്ര കിഴക്കേനട റോഡ് മുന്നറിയിപ്പില്ലാതെ അടച്ചു. ബൈപ്പാസ് മൂന്നാം റീച്ചായ പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഡ്രെയിനേജ് ക്രമീകരണത്തിനായണ് റോഡ് വെട്ടിപ്പൊളിച്ചത് . ശ്രീകൃഷ്ണജയന്തി ദിവസത്തില്‍ റോഡ് അടച്ചതോടെ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ അടക്കമുള്ളവര്‍ ദുരിതത്തിലായി. റോഡ് പൊളിച്ചതോടെ പ്രദേശത്തേക്കു ശുദ്ധജലം വിതരണവും മുടങ്ങി. കാല്‍നടയാത്രക്കാര്‍ക്ക് ഒരുവിധത്തിലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. മുന്‍കൂട്ടി അറിയിക്കാതെ റോഡ് അടച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


.jpg)


0 Comments