യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം ക്ലാമറ്റം ഭാഗത്ത് കല്ലുകീറും തടത്തില്‍ ഹരികൃഷ്ണന്‍, അയര്‍ക്കുന്നം അമയന്നൂര്‍ പാറപ്പുറം അനന്തു അജികുമാര്‍ എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഏറ്റുമാനൂര്‍ താര ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ എത്തിയ മെജോ ജോണിയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇവര്‍ ഇരുവരും ചേര്‍ന്ന് മെജോയെ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ കയ്യിലിരുന്ന ഹെല്‍മെറ്റ് കൊണ്ട് മെജോയുടെ തലയ്ക്ക് അടിക്കുകയും മര്‍ദ്ദിക്കുകയും ആയിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് മെജോയുടെ കൈയ്ക്കും തലയ്ക്കും പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ് കുമാര്‍ ടി.ആര്‍, എസ്.ഐ ബിജു കെ.കെ, സി.പി.ഒ മാരായ രതീഷ്, ബാലഗോപാല്‍, സൈഫുദ്ദീന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





0 Comments