ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീ പിടിച്ചു. വൈക്കം- തൊടുപുഴ റോഡില്‍ പെരുവ ജംഗ്ഷന് സമീപം മുതിരക്കാല വളവില്‍ വച്ചാണ് വാനിന് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 തോടെയാണ് സംഭവം.കടുത്തുരുത്തിയില്‍ നിന്നും എത്തിയ അഗ്‌നിശമന സേനയാണ് തീ അണച്ചത്. വാന്‍ പൂര്‍ണമായും കത്തി നശിച്ചു. വെള്ളൂര്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു. വൈക്കം തൊടുപുഴ റോഡില്‍ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.


.jpg)


0 Comments