Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചെത്തിപ്പുഴ സെന്റ്‌തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പ് നടന്നത്. സൗജന്യ രോഗ പരിശോധന, ബ്ലഡ് ഗ്രൂപ്പ് നിര്‍ണയം, ബ്ലഡ് ഡൊണേഷന്‍, ബി.പി-ഷുഗര്‍ പരിശോധന എന്നിവയുമുണ്ടായിരുന്നു. വികാരി ഫാദര്‍ ആന്റണി കിഴക്കേവീട്ടില്‍, ഫാദര്‍ സെബാസ്റ്റ്യന്‍ മാമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി, എസ്.എം.വൈ.എം, ചാസ്, മാതൃ-പിതൃ വേദി, അയര്‍ക്കുന്നം കലാ-കായിക സാംസ്‌ക്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.




Post a Comment

0 Comments