സഹകരണ മേഖലയ്ക്ക് കാരുണ്യത്തിന്റേതായ മുഖം നല്കിയ വ്യക്തിയാണ് ജോര്‍ജ് സി കാപ്പന്‍ എന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. 35 വര്‍ഷം കിഴതടിയൂര്‍ ബാങ്കിനെ നയിച്ച ജോര്‍ജ് സി കാപ്പനെ പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകര്‍ക്ക് തന്നെ മാതൃകയായ വ്യക്തിയാണ് ജോര്‍ജ്ജ് സി കാപ്പനെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലഡ് ഫോറം പ്രഥമ ചെയര്‍മാന്‍ ഡി വൈ എസ് പി എം രമേഷ്‌കുമാര്‍, ഇടുക്കി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡി വൈ എസ് പി ഷാജു ജോസ്, പ്രൊഫ.പി ഡി ജോര്‍ജ്, കെ ആര്‍ ബാബു, പ്രെഫ.സുനില്‍ തോമസ്, സാബു അബ്രാഹം, ആര്‍ അശോകന്‍, എന്നിവര്‍ പ്രസംഗിച്ചു.


.jpg)


0 Comments