ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ മീനച്ചില്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ് ഓഫീന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് 10 ശതമാനം പ്രിഫറന്‍സ് നല്‍കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിച്ച് കരാറുകാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. ജില്ലാ പ്രസിഡണ്ട് ജോഷി ചാണ്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വര്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ മാത്രം കരാറുകാര്‍ക്ക് പണം നല്‍കുമെന്നിരിക്കെ, സൊസൈറ്റികള്‍ക്ക് അഡ്വാന്‍സ് നല്‍കി വര്‍ക് ഏല്‍പിക്കുന്നത് സാധാരണ കരാറുകാരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ കരാറുകാര്‍ക്ക് ബില്ല് സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും കരാറുകാര്‍ പറയുന്നു. തീരുമാനവുമായി സര്‍ക്കാര്‍ മുന്‍പോട്ട് പോയാല്‍ വര്‍ക്കുകള്‍ നിര്‍ത്തിവച്ച് സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സുധാകരന്‍ , ട്രഷറര്‍ ബിബിന്‍ ബേബി ജില്ലാ കമ്മിറ്റിയംഗം സി കെ സജീവ് തുടങ്ങിയവര്‍ ധര്‍ണക്ക് നേതത്വം നല്‍കി.





0 Comments