പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിയ്ക്കുന്ന ജല സാക്ഷരതാ ജാഥാ ഭരണങ്ങാനം തിടനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി. ഭരണങ്ങാനം സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന ജല സൗഹൃദ സമ്മേളനം മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാറ്റിയന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഇടപ്പാടി, ചൂണ്ടച്ചേരി, ഉള്ളനാട, കയ്യൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ജലധാര ജാഥ പ്രവിത്താനത്ത് സമാപിച്ചു.


.jpg)


0 Comments