കടപ്ലാമറ്റം കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനാഘോഷം വയലയില്‍ നടന്നു. കടപ്ലാമറ്റം കൃഷിഭവന്‍ വയല എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനവും മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര അധ്യക്ഷനായിരുന്നു. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ ജീന സിറിയക്, സിന്‍സി മാത്യു, കൃഷി അസി. ഡയറക്ടര്‍ സിന്ധു കെ മാത്യു, കൃഷി ഓഫീസര്‍ ആര്‍ പാര്‍വ്വതി, ഗ്രാമപഞ്ചായത്ത് അം
ഗങ്ങള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി കൃഷിദര്‍ശന്‍ വിളംബര ജാഥയും നടന്നു





0 Comments