കല്ലറ എസ്എംവി എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌ക്ക്കീമിന്റെ സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ചു ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണം നടത്തി. കുട്ടികള്‍ സ്‌കൂളില്‍ വയലൊരുക്കി ഞാറു നട്ടത് വേറിട്ട കാര്‍ഷിക അനുഭവമായി. കല്പകം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ സ്‌കൂള്‍ വളപ്പില്‍ നാട്ടു. സമ്മേളനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. കല്ലറ കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി ലക്ഷ്മി , സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ലേഖ കെ തുടങ്ങിയവര്‍ സംസാരിച്ചു. കല്ലറ പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു.





0 Comments