കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷക ദിനാഘോഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി രാജേഷ് അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 8 കര്‍ഷകരെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ഉള്ള ക്വിസ് മത്സരങ്ങള്‍ , നാളികേരം പൊതിക്കല്‍, ചിരവല്‍ മത്സരങ്ങള്‍ , കൃഷി ദര്‍ശന്‍ വിളംബര ജാഥ, കാര്‍ഷിക സെമിനാര്‍ എന്നിവയും നടത്തി. പഞ്ചായത്ത് അംഗങ്ങളായ രമ്യ രാജേഷ് , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിതാ വിനോദ്, മെമ്പര്‍മാരായ മഞ്ചു ദിലീപ്, ഗോപി. കെ.ആര്‍, പി.സി.ജോസഫ് ലീലാമ്മ ബിജു, കൊഴുവനാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ .തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്, കാര്‍ഷിക വികസന സമിതിയംഗങ്ങളായ ടി.സി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments