Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷക ദിനാഘോഷവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു



കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി സഹകരണവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമായി സഹകരണപ്രസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷവും കാര്‍ഷിക സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷയായിരുന്നു. യോഗത്തില്‍ മുതിര്‍ന്ന കര്‍ഷകര്‍ അടക്കമുള്ളവരെ ആദരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ വി. എസ്. വിശ്വനാഥന്‍, ഇ. എസ്. ബിജു,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രീത പോള്‍, കൃഷി ഓഫീസര്‍ ഷിജി മാത്യു, സിബി വെട്ടൂര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍  അമ്പിളി ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതര്‍ന്ന കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു. കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തും വളവും കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്തു. 





Post a Comment

0 Comments