നാട്ടറിവിന്റെ രുചികളൊരുക്കി കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സക്കെന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. തൊടിയിലെ ഇലകളും പച്ചക്കറികളും ഉപയോഗിച്ചാണ് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കിയത്. കര്‍ഷകദിനത്തോട് അനുബന്ധിച്ചാണ് നാട്ടറിവിന്‍ രുചികള്‍ എന്ന പരിപാടി സംഘടിപ്പിച്ചത്. 170-ഓളം യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. കുട്ടികളൊരുക്കിയ വിഭവങ്ങള്‍, നാടന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു. സ്‌കൂള്‍ നല്ലപാഠത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.





0 Comments