കിടങ്ങൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി കൃഷിദര്‍ശന്‍ വിളംബര ഘോഷയാത്ര കിടങ്ങൂര്‍ എല്‍പിബി സ്‌കൂളില്‍ നിന്നുമാരംഭിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച കര്‍ഷകരെ ചടങ്ങിലാദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ പൂതമന, മേഴ്‌സി മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ ബിന ജോണ്‍, അസി. ഡയറക്ടര്‍ ഡോ ലെന്‍സി തോമസ്, കൃഷി ഓഫീസര്‍ നീതു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബാങ്ക് മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക സെമിനാര്‍, ക്വിസ് മല്‍സരം, കലാപരിപാടികള്‍ എന്നിവയും നടന്നു.


.jpg)


0 Comments