Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷo സംഘടിപ്പിച്ചു.എസ്.പി.സി, എന്‍.സി.സി കേഡറ്റുകള്‍ അണിനിരന്ന പരേഡോടെയാണ്  ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് . സ്‌കൂള്‍ മാനേജര്‍  റവ. ഫാ. ജോസ് നെടുങ്ങാട്ട് പതാക ഉയര്‍ത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫസര്‍  മേഴ്‌സി ജോണ്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡണ്ട് ഫിലിപ്പ് കൂടത്തിനാല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ബിനോയ് പി ജെ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്, ജയ്‌മോന്‍ ജോസഫ്, സോജന്‍ കെ.സി,തുടങ്ങിയവര്‍ പ്രസംഗിച്ചു  .ചടങ്ങില്‍ വിമുക്തഭടന്‍മാരെ  സ്‌കൂള്‍ മാനേജര്‍ പൊന്നാട അണിയിച്ച് ആദരിച്ചു ,മാസ് ഡ്രില്‍, ഫ്‌ളാഷ് മോബ്, സ്വാതന്ത്ര്യദിന  പ്രതിജ്ഞ, കുട്ടികളുടെ വിവിധ കലാപരിപാടികള്‍  എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്‌നേഹവിരുന്നോടെയാണ് ആഘോഷ പരിപാടികള്‍ സമാപിച്ചത്.




Post a Comment

0 Comments