എംസി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഏറ്റുമാനൂര്‍ വിമല ആശുപത്രിയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. എറണാകുളത്തു നിന്നും പുനലൂര്‍ക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികരായ ചെറുവാണ്ടൂര്‍ തടത്തില്‍പറമ്പില്‍ ടോമി ജോസഫ്, പാപ്പന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെള്ളകടത്ത് വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ വയോധികന്‍ മരണപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മ്യാലില്‍ എംകെ ജോസഫാണ് മരിച്ചത്. റിട്ട. സര്‍വ്വേ സൂപ്രണ്ടും ജോയ്‌സ് ലോഡ്ജ് ഉടമയുമായിരുന്നു എംകെ ജോസഫ്.


.jpg)


0 Comments