Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ രജത ജൂബിലി ആഘോഷം നടത്തി



ഏറ്റുമാനൂര്‍ നഗരസഭ  ഒന്നാം വാര്‍ഡ് കൊടുവത്താനം എഡിഎസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ രജത ജൂബിലി  ആഘോഷം നടത്തി.  കൊടുവത്താനം സെന്റ് ജോസഫ് ദേവാലയ പാരിഷ് ഹാളില്‍ നടന്ന  ആഘോഷ പരിപാടി  നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍  രാജി സന്തോഷ്  അധ്യക്ഷത വഹിച്ച യോഗത്തില്‍ പൊതുമരാമത്ത്  വി എസ് വിശ്വനാഥന്‍  മുഖ്യ പ്രഭാഷണം  നടത്തി. കയ്യെഴുത്തു മാസികയുടെ പ്രകാശനം  മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രമാ വിശ്വനാഥന്‍ നിര്‍വഹിച്ചു.  വിജി ചാവറ,  സിഡിഎസ് ചെയര്‍പേഴ്‌സണ്‍  അമ്പിളി ബേബി,  സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി പ്രജിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍  ഉഷ ദേവി,   കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ രതി കെ യു, പള്ളി വികാരി  ഫാദര്‍ ജോസ് കടവില്‍ച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments